അഹമ്മദാബാദ്|
AISWARYA|
Last Updated:
ബുധന്‍, 29 നവംബര്‍ 2017 (15:57 IST)
രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ചാണ് മോദി രംഗത്തെത്തിയത്.
സര്‍ദാര്‍ പട്ടേല്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ സോംനാഥ് ക്ഷേത്രം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലായിരുന്നു.
‘സോംനാഥിനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും ചരിത്രംമറക്കരുതെന്നും മോദി പറഞ്ഞു. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പോലും സോംനാഥില്‍ ക്ഷേത്രം പണിയുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി‘. ക്ഷേത്രനിര്‍മാണത്തെ ഒരു കാലത്ത് എതിര്‍ത്ത ആളുകള്‍ക്ക് ഇന്ന് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നും മോദി രാഹുലിനെ പരിഹസിച്ചു.