ആവശ്യം നിസാരമല്ല, അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ പുതുക്കില്ല ?; നീക്കം ശക്തമാക്കി കോഹ്‌ലിയും ധോണിയും

ആവശ്യം നിസാരമല്ല, അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ പുതുക്കില്ല ?; നീക്കം ശക്തമാക്കി കോഹ്‌ലിയും ധോണിയും

  Virat Kohli , Bcci , team india , ms dhoni , kohli , cricket , ബിസിസിഐ , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യൻ ക്രിക്കറ്റ്
മുംബൈ| jibin| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (14:00 IST)
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) രൂക്ഷ വിമർശനം ഉന്നയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു ആവശ്യവുമായി രംഗത്ത്. താരങ്ങളുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന അവശ്യമാണ് കോഹ്‌ലിയും മഹേന്ദ്ര സിംഗ് ധോണിയും ബിസിസിഐക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ധോണിയും കോഹ്‌ലിയും ഉന്നയിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കോഹ്‌ലിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് ശമ്പളം ഇരട്ടിയാക്കണമെന്നും മറ്റു താരങ്ങള്‍ക്ക് തുല്ല്യ പ്രാധാന്യത്തോടെ മോശമല്ലാത്ത രീതിയിലുള്ള ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുമാ‍ണ് കോഹ്‌ലി ആവശ്യപ്പെടുന്നത്.

ബിസിസിഐ ഭരണ സമിതി തലവന്‍ വിനോദ് റായിയെ താരങ്ങള്‍ കാണുന്നുണ്ട്. ഈ കൂടിക്കാഴ്‌ചയില്‍ വേതന വര്‍ദ്ധനവ് സംബന്ധിച്ച കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുള്ള താരങ്ങളുടെ കരാര്‍ സെപ്‌റ്റംബര്‍ 30 ന്‌ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ താരങ്ങളുടെ വിലപേശലിന് ബിസിസിഐ വഴങ്ങിയേക്കും.

ബിസിസിഐയും സ്റ്റാര്‍ ഗ്രൂപ്പും തമ്മില്‍ ഭീമമായ തുകയ്‌ക്ക് പുതിയ കരാറായിരുന്നു. 250 കോടി ഡോളറാണ് ഇതുവഴി ബോര്‍ഡിനു ലഭിക്കുക. ബിസിസിഐ സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോള്‍ അതിന്റെ നേട്ടം താരങ്ങള്‍ക്കു കൂടി ലഭിക്കണമെന്നാണ് ധോണിയുടെയും കോഹ്‌ലിയുടെയും ആവശ്യം.

നേരത്തെ ബിസിസിഐയുടെ ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്ന് കോഹ്‌ലി പരസ്യമായി പറഞ്ഞിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ കളിക്കേണ്ടി വരുന്നതിനാല്‍ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :