ന്യൂഡല്‍ഹി|
AISWARYA|
Last Updated:
ശനി, 28 ഒക്ടോബര്‍ 2017 (14:00 IST)
ഇന്ത്യന്‍ പ്രധാന നരേന്ദ്രമോദിയും വഡോദരയിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകനുമായുള്ള ടെലഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗോഹില്‍ എന്ന പ്രവര്‍ത്തകനെ വിളിച്ച് ദീപാവലി ആശംസ അറിയിക്കുകയും കുശാലാന്വേഷണങ്ങള് ചോദിക്കുകയും ചെയ്യുന്ന പത്ത് മിനിട്ടോളം ദൈര്‍ഘ്യമുള്ള മോദിയുടെ സംഭാഷണമായിരുന്നു വൈറലായത്.
എന്നാല്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സ്റ്റേഷനറി കടക്കാരനുമായി ടെലഫോണില്‍ നടത്തിയ സംഭാഷണം എങ്ങനെ ലീക്കായെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ മോദിയുടെ ഫോണ്‍ ടാപ്പ് ചെയ്യപ്പെട്ടതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മോദിയുടെ ടെലഫോണ്‍ സംഭാഷണം കേള്‍ക്കുന്ന ഏതൊരാള്‍ക്കും മനസിലാകുന്നത് ഇത് യഥാര്‍ത്ഥത്തില്‍ ഒരു അഭിനയമാണെന്നാണ്. അല്ലെങ്കില്‍ ഇത് ഒരു പരസ്യമാണെന്നാണ് ചിലര്‍ പറയുന്നത്.