ന്യുഡല്‍ഹി/ലാഹോര്‍|
jibin|
Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (12:35 IST)
കടുത്ത ഇന്ത്യാ വിരുദ്ധ തുടരുന്ന പാകിസ്ഥാനില്‍ തക്കാളി വില കുതിക്കുന്നു. ലാഹോര്‍ അടക്കമുള്ള പ്രധാന നഗരങ്ങളില്‍
കിലോയ്ക്ക് 300 രൂപ മുകളിലാണ് വില. വരും ദിവസങ്ങളില്‍ വില വര്‍ദ്ധനവ് ഇതിലും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഉത്പന്നങ്ങളോട് കാണിക്കുന്ന വിരുദ്ധ മനോഭാവമാണ് വിലവര്‍ദ്ധനവിന് കാരണമാകുന്നതെന്ന് പാക് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. തക്കാളി വില കുതിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നതെന്ന് ഡോണ്‍ ന്യൂസ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒപീനിയന്‍ പേജിലെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയോടുള്ള വിരോധം നിത്യോപയോക സാധനങ്ങളിലും പടര്‍ന്നതാണ് തക്കാളി വില വര്‍ദ്ധനവിന് കാരണമായത്.
സര്‍ക്കാരിന്റെ അന്ധമായ ദേശീയത സാധാരണക്കാരുടെ ജീവിതം തകര്‍ക്കുന്ന തരത്തിലാണുള്ളതെന്നും പാക് പത്രങ്ങള്‍ വിമര്‍ശിക്കുന്നു.