ചെന്നൈ|
JOYS JOY|
Last Modified ശനി, 23 ജൂലൈ 2016 (11:48 IST)
ആന്‍ഡമാനിലെ പോര്‍ട്‌ബ്ലയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ എ എന്ന് 32 വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു. 12 വിമാനങ്ങളും 13 കപ്പലുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന തിരച്ചിലില്‍ ഇന്ത്യയ്ക്ക് സഹായവുമായി ശ്രീലങ്കയും മലേഷ്യയും സിംഗപ്പൂരും ഇന്ത്യയ്ക്കൊപ്പമുണ്ട്. 29 പേരുമായി പോയ വിമാനത്തില്‍ രണ്ട് മലയാളികളുമുണ്ട്.
അതേസമയം, വ്യോമസേനാവിമാനം കാണാതായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ താംബരം എയര്‍ബേസ് സന്ദര്‍ശിക്കും. എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രഹയുമായി പരീക്കര്‍ കൂടിക്കാഴ്ച നടത്തും. വിമാനം കണ്ടെത്തുന്നതിനായി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രതിരോധമന്ത്രി വിലയിരുത്തും.
ചെന്നൈയിലെ താംബരം എയര്‍ബേസില്‍ നിന്ന് കഴിഞ്ഞദിവസം 08.30ന് പുറപ്പെട്ട വിമാനം 11.30ന് പോര്‍ട്ട് ബ്ലയറില്‍ എത്തേണ്ടതായിരുന്നു. ഇന്ത്യയ്ക്ക് സൈനികത്താവളമുള്ള മലാക്ക കടലിടുക്കിന് സമീപത്തെ തന്ത്രപ്രധാന ദ്വീപുകളിലേക്ക് സേനാംഗങ്ങളെ കൊണ്ടുപോകുകയായിരുന്ന വ്യോമസേന എ എന്‍ 32 വിമാനമാണ് കാണാതായത്.
കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കാണാതായവരിലുണ്ട്. കക്കോടി
ചെറിയാറമ്പത്ത് പരേതനായ പി വാസു നായരുടെ മകന്‍ ഐ പി വിമല്‍, കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് രാജന്റെ മകന്‍ സജീവ്കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്.