കരക്കടിഞ്ഞു കിടക്കുന്ന കപ്പല്‍ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കളക്‌ടറേറ്റ് ഉപരോധം

കരക്കടിഞ്ഞു കിടക്കുന്ന കപ്പല്‍ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കളക്‌ടറേറ്റ് ഉപരോധം

കൊല്ലം| JOYS JOY| Last Modified വ്യാഴം, 14 ജൂലൈ 2016 (10:16 IST)
കരയ്‌ക്കടിഞ്ഞു കിടക്കുന്ന കപ്പല്‍ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കളക്‌ടറേറ്റ് ഉപരോധിക്കുന്നു. കൊല്ലം ഇരവിപുരം മുണ്ടക്കല്‍ കച്ചിക്കടവ് തീരത്ത് കരയ്ക്കടിഞ്ഞു കിടക്കുന്ന കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ നീക്കി തീരദേശത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് കളക്‌ടറേറ്റ് ഉപരോധിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇരവിപുരം ഇടവക വികാരി ഫാ. മിൽട്ടന്‍റെ നേതൃത്വത്തിലാണ് ഉപരോധം. കളക്‌ടറേറ്റിന്‍റെ ഗേറ്റുകൾ സമരക്കാർ വളഞ്ഞിരിക്കുകയാണ്. കപ്പൽ തീരത്തടിഞ്ഞതിനെ തുടര്‍ന്ന്കാക്ക തോപ്പ് ഭാഗത്തെ തീരം കടലെടുത്തു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരദേശ വാസികൾ സമരവുമായി രംഗത്തിറങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :