ദാമ്പത്യ ജീവിതത്തില്‍ നിരന്തരം പരാതികളാണോ ? സൂക്ഷിക്കുക... ഇനിയുള്ള ജീവിതം ഇതുപോലെയായിരിക്കാം!

പൊതുവേ സ്ത്രീകള്‍ ഉന്നയിക്കുന്ന പ്രധാന പരാതിയാണ് പങ്കാളി തന്റെ കൂടെ സമയം ചിലവഴിക്കുന്നില്ലയെന്നത്.

ദാമ്പത്യബന്ധം, പരാതി, ആരോഗ്യം relationship, complaint, health
സജിത്ത്| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (14:25 IST)
ദാമ്പത്യബന്ധത്തില്‍ ഒരിക്കലെങ്കിലും പരാതി പറയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ നിരന്തരം പരാതികളുണ്ടെങ്കില്‍ അത് ബന്ധത്തെ തന്നെ തകര്‍ത്തേക്കും. പ്രണയിച്ച് വിവാഹം കഴിച്ചവരിലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച് വിവാഹിതരായവരിലും അതിന്റെയെല്ലാം വിശ്വാസത്തെ പലപ്പോഴും ചോദ്യം ചെയ്യുന്നത് പല വിധത്തിലുള്ള പരാതികളുമായിരിക്കും. ദാമ്പത്യ ബന്ധം തകരുവാനുള്ള കാരണങ്ങളെ കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഈ കാര്യങ്ങളെല്ലാം വ്യക്തമായത്.

പൊതുവേ സ്ത്രീകള്‍ ഉന്നയിക്കുന്ന പ്രധാന പരാതിയാണ് പങ്കാളി തന്റെ കൂടെ സമയം ചിലവഴിക്കുന്നില്ലയെന്നത്. കൂടാതെ വേണ്ടത്ര സ്‌നേഹവും അടുപ്പവും തന്നോട് പ്രകടിപ്പിക്കാറില്ലെന്നും സ്ത്രീകള്‍ പരാതി പറയാറുണ്ട്. ഈ രണ്ട് പരാതികളുടേയും ഫലം ദാമ്പത്യ ജീവിതത്തെ തന്നെ തകര്‍ക്കാന്‍ കാരണമാകുന്നതാണ്. ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘട്ടങ്ങളിലും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിച്ചവരായിരിക്കും ഇത്തരത്തില്‍ പരാതി പറയുന്ന സ്ത്രീകളെല്ലാം. ആദ്യം അനുഭവിച്ച ഏകാന്തതയും ഒറ്റപ്പെടലും വീണ്ടും അനുഭവിക്കേണ്ടി വരുമെന്ന തോന്നലാണ് ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതിനുള്ള പ്രധാന കാരണം.

എന്നാല്‍ സ്ത്രീകളെപ്പോലെ തന്നെ പല പുരുഷന്മാര്‍ക്കും ഇത്തരത്തിളുള്ള പരാതികള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തന്റെ പങ്കാളി ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പോലും വഴക്കടിയ്ക്കുന്നു എന്നത്. വ്യക്തമായ ഒരു കാര്യവുമില്ലാതെയാണ് സ്ത്രീകള്‍ തങ്ങളോട് വഴക്കുണ്ടാക്കുന്നതെന്നും പുരുഷന്‍മാര്‍ പറയുന്നു. കൂടാതെ ലൈംഗിക കാര്യങ്ങളില്‍ സ്ത്രീകള്‍ താല്‍പ്പര്യം കാണിക്കുന്നില്ലെങ്കില്‍ അതും പല പുരുഷന്മാരിലും വിഷമാവസ്ത സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇത്തരം പരാതികളെല്ലാം ഇല്ലാതാക്കാന്‍ പങ്കാളികള്‍ പരസ്പരം കൂടുതല്‍ അടുപ്പം കാണിച്ചാല്‍ മതി. ഇത് എല്ലാ പ്രശ്‌നങ്ങളും വഴക്കും ഇല്ലാതാക്കുമെന്നതാണ് സത്യം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :