മണിപ്പൂരില്‍ ഭീകരാക്രമണം: പത്ത് സൈനികർ കൊല്ലപ്പെട്ടു

 ഭീകരാക്രമണം , സൈനികർ കൊല്ലപ്പെട്ടു , മണിപ്പൂര്‍ , പൊലീസ്
ഇംഫാൽ| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (15:28 IST)
മണിപ്പൂരില്‍ ഭീകരാക്രമണത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പൂരിലെ ചാന്ദൽ ജില്ലയിലാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ഏത് ഭീകരവാദി സംഘമാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ 8.30നായിരുന്നു ആക്രമണം. മൊതുളിൽ നിന്ന് ഇംഫാലിലേക്ക് വരുകയായിരുന്ന 6 ദോഗ്ര റെജിമെന്റിലെ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :