വിജയ് ആരാധകര്‍ എച്ച് രാജയെ പൊളിച്ചടുക്കി; വിക്കി പീഡിയയില്‍ നാണംകെട്ട് ബിജെപി

വിജയ് ആരാധകര്‍ എച്ച് രാജയെ പൊളിച്ചടുക്കി; വിക്കി പീഡിയയില്‍ നാണംകെട്ട് ബിജെപി

  mersal controversy , mersal , Vijay , Narendra modi , H Raja , BJP , മെര്‍സല്‍ , നരേന്ദ്ര മോദി , ബിജെപി ,  എച്ച് രാജ , ജോസഫ് വിജയ്
ചെന്നൈ| jibin| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (16:20 IST)
വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മെര്‍സല്‍ എന്ന ചിത്രത്തിലൂടെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്ന ബിജെപി നേതാവ് എച്ച് രാജയുടെ പ്രസ്‌താവന വിവാദമായിരിക്കെ അദ്ദേഹത്തിന്റെ വിക്കി പീഡിയ പേജ് വിജയ് ആരാധകര്‍ എഡിറ്റ് ചെയ്‌തു.

ഭാരതീയ ജനതാ പാര്‍ട്ടി എന്ന രാജയുടെ പേജിലെ വിവരം ബ്ലോ ജോബ് പാര്‍ട്ടി എന്ന് മാറ്റിയാണ് ആരാധകര്‍ പ്രതിഷേധം കടുപ്പിച്ചത്. മെര്‍സലിന് പിന്തുണയുമായി രജനികാന്ത് കൂടി എത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ബിജെപിക്കെതിരെയും രാജയ്‌ക്കെതിരെയും ശക്തമായ എതിര്‍പ്പാണ് ആരാധകര്‍ നടത്തുന്നത്.

വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്നായിരുന്നു രാജയുടെ പ്രസ്‌താവന. ജോസഫ് വിജയ് എന്ന പേരുപയോഗിച്ച് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയ്ക്കെതിരെ ട്വീറ്റ് ചെയ്തത്. മെര്‍സലിന്റെ നിര്‍മാതാവ് ഹേമ രുക്മാനിയയും ക്രിസ്ത്യാനിയാണോ എന്ന കാര്യം പരിശോധിച്ചു വരുകയാണെന്നും രാജ പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്നാ‍ണ് ബിജെപിയുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :