മെർസലിനു ഇനി വെറും 4 ദിവസം മാത്രം? കളംനിറഞ്ഞ് കളിക്കാൻ വില്ലനെത്തുന്നു!

പുലിമുരുകനേക്കാൾ വമ്പൻ റിലീസിനൊരുങ്ങി വില്ലൻ!

aparna| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:32 IST)
നായകനാകുന്ന ക്രൈം ത്രില്ലർ ‘വില്ലന്റെ’ അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം. ബി ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്റെ വരവിനായി ആഘോഷമായി കാത്തിരിക്കുകയാണ് ആരാധകർ.

ഒക്‌ടോബര്‍ 27 ന് തിയേറ്ററിൽ എത്തുന്ന വില്ലന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. പുലിമുരുകനേക്കാൾ വമ്പൻ റിലീസാണ് വില്ലനെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് ചെയ്യാൻ ഇനി അഞ്ച്‌ ദിവസം ബാക്കി നിൽക്കെ 140 ഓളം ഫാൻസ്‌ ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്. റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ പോലും 125 ഫാൻസ്‌ ഷോകൾ മാത്രമാണ് നടത്തിയത്. അതിനാൽ, വില്ലന്റെ വരവിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഉറപ്പാണ്.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോക്ക്ലൈന്‍ ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :