'കശ്മീരില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബി ജെ പിയുമായി സഖ്യം ഉണ്ടാക്കിയത്, ഇനി ആരുമായും സഖ്യത്തിനില്ല': മെഹബൂബ മുഫ്‌തി

ഇനി ആരുമായും സഖ്യത്തിനില്ല': മെഹബൂബ മുഫ്‌തി

Rijisha M.| Last Modified ബുധന്‍, 20 ജൂണ്‍ 2018 (07:49 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന് പി ഡി പി നേതാവ് മെഹബൂബ മുഫ്തി. കശ്മീരില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബി ജെ പിയുമായി സഖ്യം ഉണ്ടാക്കിയത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

വെടിനിര്‍ത്തല്‍ കരാര്‍ ഗുണകരമായിരുന്നെങ്കിലും പിന്നീട് എന്തുകൊണ്ടാണ് അത് നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നും അതിര്‍ത്തി തര്‍ക്കമടക്കമുള്ള വിഷയത്തില്‍ ചര്‍ച്ച വേണമെന്ന നിലപാടില്‍ പിഡിപി ഉറച്ചു നില്‍ക്കുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

അടിച്ചമര്‍ത്തല്‍ രാഷ്ട്രീയം കശ്മീരില്‍ നടക്കില്ലെന്നും വിഘടനവാദികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇനി മറ്റാരുമായും സഖ്യത്തിനില്ലെന്നും വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :