രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയില്‍ നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മുംബൈ, വെള്ളി, 8 ജൂണ്‍ 2018 (18:14 IST)

നരേന്ദ്രമോദി, മാവോയിസ്റ്റ്, പ്രധാനമന്ത്രി, രാജീവ് ഗാന്ധി, Narendra Modi, Rajeev Gandhi, PM, Maoist

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയില്‍ മോദിയെ വധിക്കാനാണ് പദ്ധതിയിട്ടതെന്നാണ് പുനെ പൊലീസ് പറയുന്നത്. 
 
ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്തവരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചതായാണ് വിവരം. 
 
നരേന്ദ്രമോദിയുടെ റോഡ്‌ഷോയ്ക്കിടെ അദ്ദേഹത്തെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നാണ് കത്തില്‍ നിന്ന് മനസിലാകുന്നതെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയെ അറിയിച്ചു. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ റോണ വില്‍‌സണ്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.
 
അറസ്റ്റിലായ സുരേന്ദ്ര എന്നയാളുടെ വീട്ടില്‍ നിന്നും ഇതിന് സമാനമായ കത്ത് ലഭിച്ചിരുന്നു. എന്തായാലും പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധയിട്ടു എന്ന സൂചനകള്‍ ലഭിച്ചതോടെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആറാം വയസിൽ വിവാഹിതയായി: പതിനെട്ടാം വയസിൽ വിവാഹ മോചനത്തിന് കോടതിയിൽ

രാജസ്ഥാനിൽ ബാല വിവാഹത്തിന് ഇരയായ പെൺകുട്ടി വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. ആറാം ...

news

മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെ: വി മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെയാണെന്ന് ...

news

രാജ്യസഭാ സീറ്റ്: പ്രശ്നം ഗുരുതരമായാല്‍ ഇടപെടും - തീരുമാനം പുന:പരിശോധിക്കില്ലെന്ന് ഹൈക്കമാൻഡ്

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ തീരുമാനം പുന:പരിശോധിക്കില്ലെന്ന് ...

news

പാര്‍ട്ടിക്ക് ആത്‌മവിശ്വാസമില്ല, നിരാശയുണ്ട്; എങ്കിലും കോണ്‍ഗ്രസ് പതാക താഴെവയ്ക്കില്ല: ഷാഫി പറമ്പില്‍

ആത്മവിശ്വാസക്കുറവ് കോണ്‍ഗ്രസ് നേതൃത്വത്തെ ബാധിച്ചിരിക്കുന്നതായി കോണ്‍ഗ്രസിന്‍റെ യുവ എം ...

Widgets Magazine