ഓപ്പറേഷന്‍ ക്രോസ്കണ്‍ട്രി: അനാശാസ്യ കേന്ദ്രങ്ങളില്‍ കുടുങ്ങിയ 168 കുട്ടികളെ മോചിപ്പിച്ചു.

വാഷിംഗ്ടണ്‍| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:01 IST)
എഫ്ബിഐയുടെ ഓപ്പറേഷന്‍ ക്രോസ്‌കണ്‍‌ട്രി ഫലം കണ്ടു. യുഎസിലെ നൂറിലേറെ നഗരങ്ങളില്‍ ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ റെയ്ഡില്‍ അനാശാസ്യ കേന്ദ്രങ്ങളില്‍ കുടുങ്ങിയ 168 കുട്ടികളെ മോചിപ്പിച്ചു. റെയ്ഡില്‍ 281 ഇടനിലക്കാര്‍ അറസ്റ്റിലായി.

ഡെന്‍വറില്‍ നിന്ന്18 ഉം‍, ക്ലെവ്‌ലാന്‍ഡ്, ഒഹായോ എന്നിവിടങ്ങളില്‍ നിന്ന് 16 പേരെ വീതവും ചിക്കാഗോയില്‍ നിന്ന് 13 പേരെയും അറ്റ്‌ലാന്‍ഡയില്‍ നിന്ന് 11 പേരെയും രക്ഷപ്പെടുത്തി. കുട്ടികളെ ഓണ്‍ലൈന്‍ വഴിയും നേരിട്ടും ഇടപാടു നടത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ രീതി.

എഫ്ബിഐയുടെ എട്ടാമത്തെ റെയ്ഡായിരുന്നു ഇത്. 2003 മുതല്‍ എഫ്ബിഐ നടത്തിയ വരുന്ന റെയ്ഡില്‍ 3600 കുട്ടികളെയാണ് മോചിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :