അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി സ്വിഫ്റ്റ്‍; ലിറ്ററിന് ലഭിക്കുന്നത് 48.2 കിലോമീറ്റര്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (17:26 IST)
അതിശയിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ്‌ വരുന്നു. സ്വിഫ്റ്റിന്റെ ഹൈബ്രിഡ്‌ മോഡലായ റേഞ്ച് എക്സ്റ്റ്‌ന്‍ഡര്‍ എന്ന മോഡലിനാണ് അതിശയിപ്പിക്കുന്ന മൈലേജ് കമ്പനി അവകാശപ്പെടുന്നത്. പെട്രോള്‍ ലിറ്ററിനു 48.2 കി.മി മൈലേജ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ മോഡല്‍
2015 ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ഗ്രീന്‍ മൊബൈലിറ്റി എക്സ്പോയില്‍ സുസുക്കി പ്രദര്‍ശിപ്പിച്ചിരുന്നു.

658 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം പെയര്‍ ചെയ്തിരിക്കുന്ന മാഗ്നറ്റ് സിങ്ക്രണസ് മോട്ടോര്‍ കാറിന് 73 ബിഎച്ച്പി ശക്തി നല്‍കും ഇലക്ട്രിക് വേരിയന്റില്‍ ഒന്നര മണിക്കൂറുകൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. മൂന്നു മോഡുകളിലാണ് ഈ വാഹനം എത്തുന്നത്. സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ്, ഇലക്ട്രിക് എന്നീ മോഡുകളിലാണ് റേഞ്ച് എക്സ്റ്റന്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് ഡ്രൈവിംഗില്‍ കാറില്‍ 25.2 കിലോമീറ്റര്‍ ദൂരവും യാത്ര ചെയ്യാം.

സീരിസ്‌ ഹൈബ്രിഡ്‌ മോഡലില്‍ ഇലക്ട്രിക്‌ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലിഥിയം അയണ്‍ ബാറ്ററി ചാര്‍ജ്‌ ചെയ്യുന്നതിനുള്ള സ്രോതസായാണ് പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ പാരലല്‍ ഹൈബ്രിഡ് മോഡലില്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക്‌ മോട്ടോറും ഒരുപോലെ കരുത്ത്‌ പകരും. ഇലക്ട്രിക്‌ മോഡലില്‍ പൂര്‍ണമായും വൈദ്യുതിയിലാകും പ്രവര്‍ത്തിക്കുക. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സ്വിഫ്റ്റ് റേഞ്ച് എക്സ്റ്റന്റര്‍ അണിയിച്ചൊരുക്കുന്നത്. കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടിയാണ് മാരുതി നിര്‍മ്മിക്കുന്നത്. അതിനാല്‍ അടുത്തകാലത്തൊന്നും പൊതു ജനങ്ങള്‍ക്ക് ഈ കാര്‍ സ്വന്തമാക്കാന്‍ കഴിയില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :