ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന്‍ ചോര്‍ത്തി!

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (16:45 IST)
രാജ്യത്തിന്റെ അതിവ രഹസ്യമായ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടേയുള്ള പ്രതിരോധ രഹസ്യങ്ങള്‍ പാക് ചാര സംഘടനയായ ഐ‌എസ്‌എ ചോത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രാലയങ്ങളിലെ കോര്‍പറേറ്റ്‌ ഇടനിലക്കാരെ കുറിച്ചുളള അന്വേഷണത്തിനിടെയാണ്‌ പ്രതിരോധമന്ത്രാലയത്തിലെ രഹസ്യ ചോര്‍ച്ചയെ കുറിച്ചുളള വിവരം പുറത്തുവന്നതെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.

എകെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ ബിക്രം സിംഗുമായി നടത്തിയ അതീവ രഹസ്യമായ ഫോണ്‍ സംഭാഷണങ്ങള്‍ ഐഎസ്‌ഐ ചോര്‍ത്തിയതായാണ്‌ റിപ്പോര്‍ട്ടുകള്‍. രാജസ്‌ഥാനിലെയും ജമ്മു കശ്‌മീരിലെയും സൈനികവിന്യാസങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇത്തരത്തില്‍ പാകിസ്ഥാന് ലഭിച്ചിരുന്നു എന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാകിസ്‌താനില്‍ നിന്നുളള ഒരു കോള്‍ പിടിച്ചെടുത്തപ്പോഴാണ്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്‌ ഇതേക്കുറിച്ചുളള വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ പ്രതിരോധമന്ത്രാലയത്തിലെ രണ്ട്‌ ഉദ്യോഗസ്‌ഥരുടെ നടപടികള്‍ നീരീക്ഷണവിധേയമാക്കുകയും ചെയ്‌തു. സംഭവത്തിനുശേഷം രഹസ്യ വിവരങ്ങള്‍ ഫോണിലൂടെ കൈമാറരുതെന്ന നിര്‍ദ്ദേശവും മന്ത്രാലയം പുറത്തിറക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :