സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 സെപ്‌റ്റംബര്‍ 2024 (15:24 IST)
രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി. 25,000 ഇവി ചാര്‍ജിങ് സ്റ്റേഷനുകളാണ് മാരുതി സുസുക്കി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ 2300 നഗരങ്ങളിലായി 5100 സര്‍വീസ് സെന്ററുകളും കമ്പനി ആരംഭിക്കുമെന്നാണ് വിവരം. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണം ചാര്‍ജിങ് പോയിന്റുകള്‍ ഇല്ലാത്തതാണ്.
ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ വര്‍ധിക്കുന്നതിലൂടെ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങുന്നതിന് കാരണമാകുമെന്ന് കമ്പനി പറയുന്നു. ഇതിനായി എല്ലാ എണ്ണവിതരണ കമ്പനികളുമായി മാരുതി സുസുക്കി ചര്‍ച്ച നടത്തുകയാണ്.