പിങ്ക് പൊലീസ് അനുഗ്രഹമായി, കുടുങ്ങിയത് പൂവാലൻമാരും പാമ്പുകളും

പിങ്ക് പൊലീസ് അനുഗ്രഹമായെന്ന് സ്ത്രീകൾ. മാല മോഷ്ടാക്കളായ നാടോടിസംഘത്തെ പിടികൂടിയതിനു പിന്നാലെ ഇന്നലെ ആറു പൂവാല‌ൻമാരേയും പാമ്പുകളെയും പിങ്ക് പൊലീസ് പിടികൂടിയതോടെയാണ് സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ച് തുടങ്ങിയത്.

തിരുവനന്തപുരം| aparna shaji| Last Modified ശനി, 4 ജൂണ്‍ 2016 (17:43 IST)
പിങ്ക് പൊലീസ് അനുഗ്രഹമായെന്ന് സ്ത്രീകൾ. മാല മോഷ്ടാക്കളായ നാടോടിസംഘത്തെ പിടികൂടിയതിനു പിന്നാലെ ഇന്നലെ
ആറു പൂവാല‌ൻമാരേയും പാമ്പുകളെയും പിങ്ക് പൊലീസ് പിടികൂടിയതോടെയാണ് സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ച് തുടങ്ങിയത്.

സ്കൂൾ തുറന്നശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ പിങ്ക് പൊലീസ് പൊക്കിയത് 24 പൂവാലൻമാരെ. മദ്യപിച്ച് ബസിൽ കയറി സ്ത്രീകളെ ശല്യം ചെയ്ത പാമ്പുകളെയും പിങ്ക് പൊലീസ് പിടികൂടി. കിഴക്കേക്കോട്ടയിൽ നിന്നു ചെമ്പഴന്തി വഴി ചേങ്കോട്ടുകോണത്തേക്കു പോയ കെഎസ്ആർടിസി ബസിലെ പൂവാലൻമാരെയാണ് ഇന്നലെ ആദ്യം പിങ്ക് പൊലീസ് ക്ലിപ്പിട്ടത്.

കഴിഞ്ഞ വർഷം ചെമ്പഴന്തിയിലെ ഒരു സ്കൂളിൽ നിന്നു ഹയർ സെക്കൻ‍‍ഡറി കഴിഞ്ഞവരായിരുന്നു ഇന്നലെ പിടിയിലായ ആറുപേരും. ഇതേ സ്കൂളിലെ പെൺകുട്ടികളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കവെയാണു പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് കൺട്രോൾ റൂമിൽ കൊണ്ടുവന്നു പിഴയീടാക്കി താക്കീതു നൽകി വിട്ടയച്ചു.

പിങ്ക് പൊലീസ് വന്നത് അനുഗ്രഹമായി എന്നാണു നഗരത്തിലെ സ്ത്രീകളുടെ അഭിപ്രായം. പല തവണ പൂവാലശല്യത്തിന് ഇരയായിട്ടുള്ള വനിത കണ്ടക്ടർമാർക്കും എതിരഭിപ്രായമില്ല. പിങ്ക് ബീറ്റ് സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്താനും മറ്റുമായി ഇന്നു കമ്മിഷണർ ഓഫിസിൽ അവലോകനയോഗം ചേരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :