ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തും; ഒരു തീരുമാനവും ജനങ്ങളുടെ മേല്‍

കോടതി ഉത്തരവിനേക്കാൾ പ്രാധാന്യം നൽകുന്നത് അഭിപ്രായ സമന്വയത്തിനാണ്

 ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ , ശബരിമല സ്ത്രീപ്രവേശന വിഷയം , എല്‍ ഡി എഫ്
തിരുവനന്തപുരം| jibin| Last Updated: ശനി, 4 ജൂണ്‍ 2016 (18:24 IST)
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അഭിപ്രായ വോട്ടെടുപ്പ് നടത്താൻ സർക്കാർ തയാറെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവിനേക്കാൾ പ്രാധാന്യം നൽകുന്നത് അഭിപ്രായ സമന്വയത്തിനാണ്. സർവകക്ഷിയോഗം വിളിച്ച് പ്രശ്നം ചർച്ചചെയ്യാവുന്നതാണ്. ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടും. എസ്റ്റാബ്ലിഷ്മെന്റ് നിയമനങ്ങളാണ് പിഎസ്‍സിക്ക് വിടുന്നതെന്നും മന്ത്രി പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊച്ചി, തിരുവിതാംകൂർ ദേവസ്വങ്ങളിലെ ഇടപെടലുകളിലുള്ള അതൃപ്തി കോടതിയെ അറിയിക്കും. ദേവസ്വം ബോർഡ് യോഗങ്ങൾ പ്രത്യേകം ചേരും. വഴിപാട് നിരക്കുവർദ്ധന പുനഃപരിശോധിക്കും. വഴിപാട് നിരക്കുകൾ മൂന്നുമാസം മുമ്പുതന്നെ ഹൈക്കോടതിയുടെ അനുമതിയോടെ കൂട്ടിയതാണെന്നും പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :