മറിയം സിദ്ദിഖി എല്ലാ ഭാരതീയർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 18 ജൂണ്‍ 2015 (17:53 IST)
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭഗവത്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മഹാരാഷ്ട്ര സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖി(12) എന്ന ബാലികയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചു. മറിയത്തെ അഭിനന്ദിച്ച വിവിധ മതങ്ങളിലുള്ള മറിയത്തിന്റെ താത്പര്യം എല്ലാ ഭാരതീയർക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മറിയത്തിന് വിവിധ മതങ്ങളെപ്പറ്റിയുള്ള അഞ്ച് പുസ്തകങ്ങൾ പ്രധാനമന്ത്രി സമ്മാനിച്ചു .

മറിയത്തിന്റെ മാതാപിതാക്കളായ അസിഫ് നസീം സിദ്ദിഖിയും ഫർഹാൻ സിദ്ദിഖിയും മകളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിക്കാനുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സ്വച്ഛ് ഭാരത് അഭിയാനിലേക്കും മറിയം 11,000 രൂപ സംഭാവന നൽകി.

തനിക്ക് ഗീത വളരെ ഇഷ്ടമാണെന്ന് മറിയം പറഞ്ഞു. അർജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന കഥകളുണ്ട്. അത്തരം കാര്യങ്ങൾ തനിക്ക് വളരെ ഇഷ്ടമാണെന്ന് കുട്ടി പറഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മറിയം ബൈബിളും മുഴുവൻ വായിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖുറാനെ സംബന്ധിച്ച പ്രഭാഷണങ്ങളിലും അവൾ പങ്കെടുക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :