കടല്‍ക്കൊലക്കേസ് ലളിത് മോഡി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്

ഐപിഎൽ , കടല്‍ക്കൊലക്കേസ് , ലളിത് മോഡി , ഇറ്റാലിയൻ നാവികര്‍
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 18 ജൂണ്‍ 2015 (13:34 IST)
കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കടൽക്കൊലക്കേസിൽ മുൻ ചീഫ് ലളിത് മോഡി ഇന്ത്യക്കും ഇറ്റലിക്കുമിടയില്‍ മധ്യസ്ഥത നടത്തിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയൻ നാവികരെ രക്ഷിക്കാനും കേസ് ഒത്തുതീര്‍ക്കുന്നതിനുമായി മോഡി നിയമോപദേശം തേടിയിരുന്നതായി മുംബൈയിലെ മുതിർന്ന അഭിഭാഷകനായ സുൽഫിക്കർ മേമനാണ് വെളിപ്പെടുത്തിയത്.

കടൽക്കൊലക്കേസ് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ലളിത് മോഡി ചോദിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനുവേണ്ടിയാണ് നിയമോപദേശം തേടിയതെന്ന് മോദി വെളിപ്പെടുത്തിയതായും മേമൻ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ വച്ചായിരുന്നു ലളിത് മോദിയും സുൽഫിക്കർ മേമനും തമ്മിൽ ചർച്ച നടത്തിയത്.

അതേസമയം, ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച് വിവാദക്കുരുക്കിലായ സുഷമ സ്വരാജിനെ ശക്തമായ പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പരസ്യപ്രസ്‌താവന നടത്തില്ലെന്ന് ലളിത് മോഡി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :