മന്‍മോഹന്‍ സിംഗ് നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി| jf| Last Updated: വ്യാഴം, 28 മെയ് 2015 (09:05 IST)
മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഔദ്യോഗിക വസതിയിലെത്തിയാണ് മന്‍ മോഹന്‍ സിംഗ് മോഡിയെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇരുവരും നടത്തിയ ചര്‍ച്ചയുടെ ഉള്ളടക്കം കോണ്‍ഗ്രസോ ബി.ജെ.പിയോ വെളിപ്പെടുത്തിയിട്ടില്ല.

‘ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. 7-റേസ്കോഴ്സ് റോഡിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷം. നല്ളൊരു കൂടിക്കാഴ്ചയായിരുന്നു’
സന്ദര്‍ശനത്തെപ്പറ്റി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.
ഒന്നാം വാര്‍ഷിക വേളയില്‍ മോഡി സര്‍ക്കാറിനെ നേരത്തെ മന്‍ മോഹന്‍ സിംഗ്
കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലുള്ള സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കല്പിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :