ഇന്ത്യയും ഖത്തറും ആറ് കരാറുകളില്‍ ഒപ്പുവെച്ചു; തടവുകാരെ കൈമാറാന്‍ ധാരണ

 ഇന്ത്യ-ഖത്തര്‍ കരാര്‍ , നരേന്ദ്ര മോഡി , തടവുകാരെ കൈമാറാന്‍ ധാരണ
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (16:23 IST)
ഇന്ത്യയും ഖത്തറും ആറ് കരാറുകളില്‍ ഒപ്പുവെച്ചു. തടവുകാരെ കൈമാറാന്‍ ധാരണയായ കരാറാണ് സുപ്രധാനമായ തീരുമാനം. ഇതനുസരിച്ച് ഖത്തറിലുള്ള ഇന്ത്യന്‍ തടവുകാരെ ഇവിടേക്ക് കൊണ്ടു വരും. ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതി.
അതു പോലെ ഇന്ത്യയിലെ ജയിലുകളിലുള്ള ഖത്തര്‍ പൌരന്മാരെ അവര്‍ക്ക് കൈമാറും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ അമീര്‍ ശൈഖ്‌ തമീം ബിന്‍ അഹമ്മദ്‌ അല്‍താനിയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

വാര്‍ത്താ വിതരണ, വിവര സാങ്കേതിക രംഗത്ത് സഹകരണത്തിനുള്ളതാണ് മറ്റൊരു കരാര്‍. ശാസ്ത്രീയ ഗവേഷണത്തിനും പഠനത്തിനുമായി ഇന്ത്യയിലെ മീറ്റിയോറോളജിക്കല്‍ വകുപ്പും ഖത്തറിലെ എര്‍ത്ത് സയന്‍സസ് വകുപ്പും ധാരണാപത്രം ഒപ്പിട്ടു. വിദേശ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഖത്തറിലെ ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ളതാണ് മറ്റൊരു കരാര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :