'പരിസ്ഥിതിസംരക്ഷണവും വികസനവും ഒന്നിച്ച് കൊണ്ടു പോകണം'

ന്യൂഡല്‍ഹി:| Last Updated: തിങ്കള്‍, 6 ഏപ്രില്‍ 2015 (15:45 IST)
പരിസ്ഥിതിസംരക്ഷണവും വികസനവും ഒന്നിച്ച് കൊണ്ടു പോകണമെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാന പരിസ്ഥിതി - വനംവകുപ്പ് മന്ത്രിമാര്‍ക്ക്
വേണ്ടി വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മോഡി.

ഭൂമി ഏറ്റെടുക്കല്‍ ബില്‍ നടപ്പായാല്‍ ആദിവാസികള്‍ക്ക് ഭൂമി നഷ്ടമാകുമെന്ന പ്രചാരണം തെറ്റാണെന്നും. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതി സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് ഇന്ത്യക്ക് ആവശ്യമുള്ള വൈദ്യുതോര്‍ജം ഉത്പാദിപ്പിച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.പ്രകൃതിയെയും ജീവജാലങ്ങളെയും ആരാധിക്കുകയും പൂജിക്കുകയും ചെയ്ത
പാരമ്പര്യമാണ് നമുക്കുള്ളതെന്നും അതിനാല്‍ പ്രകൃതിസംരക്ഷണത്തെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :