18 തികഞ്ഞ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം, തടസമില്ല: സുപ്രീം‌കോടതി

പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം; കേരള ഹൈക്കോടതിയുടെ വിധി തള്ളി സുപ്രീം‌കോടതി

അപർണ| Last Modified ഞായര്‍, 6 മെയ് 2018 (14:15 IST)
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് സുപ്രീംകോടതി. ഇതോടെ ഇന്ത്യയില്‍ 18 വയസുകഴിഞ്ഞ പുരുഷനും സ്ത്രിക്കും ഒരുമിച്ച് ജീവിക്കാന്‍ നിയമ പ്രാബല്യം ലഭിച്ചു.

പുരുഷന് വിവാഹപ്രായം 21 വയസ് ആണെന്നിരിക്കെ 18 തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതിയുടെ സുപ്രധാന വിധി. 20 വയസുകാരിയായ തുഷാരയുടേയും 21 വയസുകാരന്‍ നന്ദകുമാറിന്റേയും കേസ് സുപ്രീം കോടതി കേള്‍ക്കവേയാണ് വിധി പ്രസ്താവിച്ചത്.

2017 ഏപ്രിലിലാണ് കേരള ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :