കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോരിന് മമത ബാനര്‍ജി; സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ ഓഫീസ് വിട്ട് പുറത്തിറങ്ങില്ലെന്ന് ഭീഷണി

കൊല്‍ക്കത്ത, വെള്ളി, 2 ഡിസം‌ബര്‍ 2016 (08:38 IST)

Widgets Magazine

കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍നര്‍ജി. സംസ്ഥാനത്തെ രണ്ട് ടോള്‍ബൂത്തുകളില്‍ സൈന്യത്തെ വിന്യസിച്ചതിന് എതിരെയാണ് മമത കേന്ദ്രസര്‍ക്കാരിന് എതിരെ തിരിഞ്ഞത്.
 
ടോള്‍ബൂത്തുകളില്‍ വിന്യസിച്ച സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ ഓഫീസ് വിട്ട് പുറത്തിറങ്ങില്ലെന്ന് വ്യക്തമാക്കിയ മമത രാത്രി വൈകിയും സെക്രട്ടേറിയറ്റില്‍ തന്നെ തുടര്‍ന്നു. സെക്രട്ടേറിയറ്റില്‍ അടിയന്തിര വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് മമത ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
 
സംസ്ഥാനസര്‍ക്കാരിനെ വിവരം അറിയിക്കാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്ന് അവര്‍ ആരോപിച്ചു. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ ടോള്‍ ബൂത്തുകളിലാണ് അടുത്തിടെ സൈനികരെ വിന്യസിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയുള്ള കേന്ദ്രത്തിന്റെ തീരുമാനം ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്ന്  മമത പറഞ്ഞു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആദായ നികുതി റെയ്​ഡ്​; നാലു കോടിയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു, പണത്തിനൊപ്പം ലക്ഷങ്ങളുടെ സ്വർണവും കണ്ടെടുത്തു

ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്​ഡിൽ ​നാല്​ കോടി രൂപയുടെ പുതിയ നോട്ടുകൾ ...

news

കുമ്പിടിയാണത്രെ... കുമ്പിടി; സിപിഎമ്മിലും ബിജെപിയിലും കുമ്പിടിയുടെ വിളയാട്ടം

ബിജെപിയിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേര്‍ന്ന ആർഎസ്എസ് പ്രചാരകനും ഹിന്ദു ഐക്യവേദി മുൻ ...

news

ഞെട്ടിപ്പിക്കുന്ന ഒരു പ്രശ്‌നം നെഹ്‌റുവിനെ വേട്ടയാടിയിരുന്നു; ഇന്നും അതിന് മരുന്ന് കണ്ടെത്തിയിട്ടില്ല

രാഷ്‌ട്രത്തിന്റെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മുടികൊഴിച്ചില്‍ മാനസികമായി ...

news

റിലയന്‍‌സ് ജിയോ എടുത്തവര്‍ക്ക് വമ്പന്‍ പണി കിട്ടാന്‍ പോകുന്നു

4ജി ടെലികോം ദാതാക്കളായ റിലയന്‍‌സ് ജിയോ പ്രതിദിനം ലഭ്യമാകുന്ന സൌജന്യ ഡാറ്റയില്‍ കുറവ് ...

Widgets Magazine