ആദ്യമിനിറ്റിലെ ഗോളിന് അവസാനമിനിറ്റില്‍ മറുപടി; കൊല്‍ക്കത്തയ്ക്ക് വേണ്ടി സമനില പിടിച്ചത് ഹ്യൂം

അത്‌ലറ്റികോ ഡി കൊല്‍ക്കത്ത - നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

കൊല്‍ക്കൊത്ത| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (12:15 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കഴിഞ്ഞദിവസം നടന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്ത - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ നേടി മുന്നിലെത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി നിക്കോളാസ് വെലസ് ആയിരുന്നു അഞ്ചാം മിനിറ്റില്‍ ഗോള്‍ നേടിയത്.

നോര്‍ത്ത് ഈസ്റ്റ് നേടിയ ഈ ഗോളിന് മറുപടി നല്കാന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കൊത്തയ്ക്ക് അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിലൂടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തിരിച്ചടിക്കുകയായിരുന്നു.

കൊല്‍ക്കത്തയുടെ ആക്രമണത്തോടെ ആയിരുന്നു മത്സരം തുടങ്ങിയതെങ്കിലും ആദ്യഗോള്‍ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :