മഹാരാഷ്ട്ര ബിജെപി തൂത്തുവാരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

മുംബൈ| VISHNU.NL| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (18:12 IST)

വര്‍ഷങ്ങളോളം ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പുകള്‍ നേരിട്ട കോണ്‍ഗ്രസ്, ബിജെപി സഖ്യങ്ങള്‍ ഇപ്പോള്‍ വഴിപിരിഞ്ഞ് ശക്തമായ ചതുഷ്കോണ മത്സരത്തിന് തയ്യാറെടുത്തിരിക്കേ മഹാരാഷ്ട്രയില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ശിവസേനയുമായി സഖ്യം ഉപേക്ഷിച്ച ബിജെപി ഭരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവരുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യാ ടുഡെ നടത്തിയ സര്‍വെയില്‍ 288 അംഗ നിയമസഭയില്‍ ബിജെപി 141 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ദ വീക്ക് നടത്തിയ സര്‍വെയില്‍ ബിജെപിക്ക് 154 സീറ്റുകള്‍ പ്രവചിച്ചിരുന്നു. മുംബയ്, താനെ, വിദര്‍ഭ മേഖലകളിലെ വോട്ടുകള്‍ ബിജെപിക്കും എന്‍സി‌പിക്കും നിര്‍ണ്ണായകമാകുമെന്നും സര്‍വ്വേ ഫലങ്ങളുണ്ട്. അതേ സമയം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവസേന നേതാവ് ഉദ്ധവ് താക്കറയേയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

പൃഥ്വിരാജ് ചവാനാണ് സര്‍വേയില്‍ രണ്ടാം സാധ്യത. മൂന്നാം സ്ഥാനത്താണ് ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ആകെ 36.50 ശതമാനം വോട്ടുകളും ബിജെപിക്കാകും ലഭിക്കുക. വൊട്ടുകള്‍ ഭിന്നിക്കുന്നതുകൊണ്ട് ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വ്വേഫലങ്ങള്‍ പറയുന്നു. അതിനിടെ രാഷ്ട്രീയ ബദ്ധവൈരികളായ രാജ്താക്കറെയും ഉദ്ധവ് താക്കറെയും ഒരുമിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ബിജെപിയുടെ മുന്‍തൂക്കത്തിന് തടയിടാനാണ് രണ്ട് കൂട്ടരും ഒരുമിക്കാന്‍ ഒരുങ്ങുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :