‘പാക് ആക്രമണം; ഇന്ത്യ ചങ്കുറപ്പോടെ മറുപടി നല്‍കി’

പൂനെ| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (08:48 IST)
അതി‌ര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടരുന്ന വെടിനിര്‍ത്തല്‍കരാ‌ര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം ചങ്കുറപ്പോടെ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഇന്ന് വെടിയുണ്ടകള്‍ പായിക്കുമ്പോള്‍ നിലവിളിക്കുന്നത് ശത്രുക്കള്‍ തന്നെയാണെന്നും നമ്മുടെ സൈനികര്‍ ആക്രമണങ്ങളെ ചങ്കുറപ്പോടെ നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാലം മാറിയെന്നും തങ്ങളുടെ പഴയ ശീലങ്ങള്‍ ഇനി വിലപ്പോവില്ലെന്ന് ശത്രുക്കള്‍ മനസ്സിലാക്കിക്കഴിഞ്ഞു.അതിര്‍ത്തിയിലെ ആക്രമണ സംഭവങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിനെയും മോഡി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. പക്ഷെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം വിഷയങ്ങള്‍ പൊതുവേദികളില്‍ ചര്‍ച്ചയാക്കി അതിര്‍ത്തിയില്‍ പോരാടുന്ന സൈനികരുടെ മനോവീര്യം കെടുത്തരുത്. സൈനികര്‍ പ്രതികരിക്കേണ്ടിടത്ത് തോക്കുകൊണ്ട് പ്രതികരിച്ചുകൊള്ളുമെന്നും മോഡി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :