ഗോ മാംസം വില്‍ക്കാന്‍ പോയ വൃദ്ധനെ ബിജെപി നേതാവ് മര്‍ദ്ദിച്ചു

ഭോപ്പാല്‍| VISHNU.NL| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (16:26 IST)
ഗോ മാംസം വില്‍ക്കാന്‍ പോയ വൃദ്ധനെ മധ്യപ്രദേശിലേ ബിജെപി നേത്വ് പൊതു നിരത്തിലിട്ട് മര്‍ദ്ദിച്ചവശനാക്കി. മധ്യപ്രദേശിലെ ബിജെപി പ്രവര്‍ത്തകനും പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി അംഗവും ഐടി സെല്‍ അംഗവുമായ കൃഷ്ണകാന്ത് തിവാരിയാണ് നടുറോഡിലിട്ട് വൃദ്ധനെ മര്‍ദ്ദിച്ചത്. പശുമാംസം വില്‍പ്പനയ്ക്ക് കൊണ്ടുപോയതിനാണ് ഇയാള്‍ ക്രൂരത പ്രവര്‍ത്തിച്ചത്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഗോ വധം നിയമം മൂലം തടഞ്ഞിട്ടൂള്ളതാണ്. ഗോമാംസ വില്‍പനയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനാലാണ് താന്‍ ഈ വയോധികനെ ശിക്ഷിക്കുന്നതെന്നാണ് തിവാരി പറയുന്നത്. ഇയാളെ മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ തിവാരി തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടിട്ടുണ്ട്. ആയിരക്കണക്കിനാളികളാണ് പ്രസ്തുത പ്രവര്‍ത്തിയേ ഇഷ്ടപ്പെട്ട് പടത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. 700 തവണ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ബലിപ്പെരുന്നാള്‍ ദിവസം പെരുന്നാള്‍ ആവശ്യത്തിന് വില്‍ക്കാന്‍ കൊണ്ടുപോയ മാംസമായിരുന്നു ഇയാള്‍ പിടിച്ചെടുത്തതും കുറ്റക്കാരാനായി ആരോപിച്ച് വൃദ്ധനേമര്‍ദ്ദിച്ചതും. അതേ സമയം ഫോട്ടോയെടുക്കാന്‍ ആളെ നിയോഗിച്ചു കൊണ്ടായിരുന്നു ഇയാളുടെ പരാക്രമമെന്നാണ് ആരോപണം. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ഇയാളെ മര്‍ദ്ദിച്ച ചിത്രം ഫേസ്ബുക്കിലിട്ടതിനെതിരേയാണ് പല പ്രതിഷേധങ്ങളും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :