സഞ്ജീവ് ചതുർവേദിക്കും അൻഷു ഗുപ്തയ്ക്കും രമൺ മഗ്സാസെ അവാർഡ്

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 29 ജൂലൈ 2015 (13:44 IST)
ഇന്ത്യക്കാരായ സഞ്ജീവ് ചതുർവേദിക്കും അൻഷു ഗുപ്തയ്ക്കും രമൺ മഗ്സാസെ അവാർഡ്. അഴിമതിയെക്കുറിച്ചുള്ള വിവരം നൽകി നിരവധി തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നതിനാണ് ഐ.എഫ്.എസ് ഉദ്യഗസ്ഥനായ സഞ്ജീവ് ചതുർവേദിക്ക് അവാർഡ്. ഗ്രാമീണ പ്രദേശത്തെ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും കുറഞ്ഞ ചിലവിൽ സാനിട്ടറി നാപ്കിനുകൾ എത്തിക്കുന്നതിനും സഹായിച്ചതിനാണ് മനുഷ്യാവകാശ പ്രവർത്തകനായ അവാർഡിന് അർഹനായത്. അഞ്ച് പേർക്കാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

എയിംസിനെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിനു പിന്നാലെ വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനത്തുനിന്നും
ചതുര്‍വേദി നിലവില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ ചതുര്‍വേദിയുടെ നിയമനത്തിന് കേന്ദ്രം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

സര്‍ക്കാര്‍ സ്ഥപാനങ്ങളിലെ അഴിമതി അന്വേഷിച്ച് പുറത്തുകൊണ്ടുവരുന്നതില്‍ ചതുര്‍വേദി പ്രകടിപ്പിച്ച അനുകരണീയമായ സത്യസന്ധതയും ധൈര്യവും നിര്‍ബന്ധബുദ്ധിയും സര്‍ക്കാര്‍ ജനത്തെ സഗൗരവം സേവിക്കേണ്ടതാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികളുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് രമണ്‍ മാഗ്‌സാസെ അവാര്‍ഡ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

അന്‍ഷു ഗുപ്ത എന്‍ജിഒ സംഘടനയായ ഗൂഞ്ചിന്റെ മേധാവിയാണ്. രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗൂഞ്ച്. മറ്റുള്ളവരില്‍ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങളും മറ്റും ഉപയോഗിച്ച് സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റും ഗൂഞ്ച് നടത്തുന്നുണ്ട്.-

ഈ പുരസ്കാരം തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് ചതുർവേദി പ്രതികരിച്ചു. സത്യസന്ധതയും നീതിക്ക് വേണ്ടിയുള്ള ഒരാളുടെ പോരാട്ടവും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. തനിക്കും തന്റെ ടീമിനും ലഭിച്ച അംഗീകാരമാണ് അവാർഡെന്ന് അൻഷു ഗുപ്ത പറഞ്ഞു. ഈക്കാലയളവിൽ പലരുടേയും ജീവിതത്തിൽ മാറ്റമുണ്ടാക്കാനായതിൽ സന്തോഷമുണ്ട്. താൻ ചെയ്യാനുദ്ദേശിക്കുന്നത് ശരിയായ പാതയിലാണ് പോകുന്നതെന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ നൊബേൽ സമ്മാനം എന്നാണ് മഗ്സാസെ അവാർഡ് അറിയപ്പെടുന്നത്. ലാവോസ് സ്വദേശിയായ കോമാലി ഛന്തവോങ്, ഫിലിപ്പൈൻസ് സ്വദേശിയായ ലിഗായ ഫെർനാണ്ടോ അമിൽബാങ്സ, മ്യാൻമർ സ്വദേശിയായ ക്യാവു തു എന്നിവരാണ് പുരസ്കാരം നേടിയ മറ്റുള്ളവർ. സർട്ടിഫിക്കേറ്റും മെഡലും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 31ന് തലസ്ഥാനത്തെ കൾച്ചറൽ സെന്റർ ഒഫ് ദി ഫിലിപ്പൈൻസിൽ വച്ച് സമ്മാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :