പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ - മധ്യപ്രദേശ് പുതിയ നിയമം

കൂട്ടബലാത്സംഗ കേസുകളിൽ ഇനി മുതൽ വധശിക്ഷ!

aparna| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2017 (08:49 IST)
12 വയസ്സോ അതിന് താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ മധ്യപ്രദേശ്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.

സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗ കേസുകളിലും വധശിക്ഷ നല്‍കും. ബലാത്സംഗ കേസിലെ കുറ്റവാളികളുടെ ശിക്ഷയിലും പിഴയിലും മാറ്റം വരുത്തുന്നതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്താനും കാബിനറ്റ് അംഗീകാരം നല്‍കി.

പുതിയ നിയമനിര്‍മാണത്തിനുള്ള ബില്‍ ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :