മദനിയുടെ പേരിലുള്ള കേസുകള്‍ ഏകീകരിക്കാന്‍ പറ്റില്ലെന്നു കര്‍ണാടക സര്‍ക്കാര്‍

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (16:41 IST)
ബംഗളൂരു സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ ഏകീകരിക്കാന്‍ പറ്റില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കർണ്ണാടകം സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി.

കേസിലെ വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസുകൾ ഏകീകരിച്ച്‌ ഒന്നിച്ച്‌ പരിഗണിക്കണമെന്ന്‌ മദനി ആവശ്യപ്പെട്ടിരുന്നു.കേസുകള്‍ ഏകീകരിക്കാന്‍ വകുപ്പില്ലെന്നും മഅദനിയുടെ ആവശ്യം ശിക്ഷയിൽ ഇളവുനേടാനാണെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

കോടതി നിർദേശം അനുസരിച്ച്‌ നൽകിയ സത്യവാങ്‌മൂലത്തിനു മറുപടി നൽകാൻ മദനിയ്‌ക്ക് സുപ്രീംകോടതി സമയം അനുവദിച്ചു. ചികിത്സയ്‌ക്കായി കേരളത്തിലേയ്‌ക്ക് പോകാൻ ജാമ്യത്തിൽ ഇളവ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയും മദനി സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :