ബി ജെ പിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ല; ഡി എം കെ എല്ലാക്കാലത്തും ഫാസിസത്തെയും വർഗീയതയെയും എതിർക്കുമെന്ന് എം കെ സ്റ്റാലിൻ

Sumeesh| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (11:53 IST)
ബി ജെ പിയുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്നും ഡി എം കെ എന്നും വർഗീയതക്കും ഫാസിസത്തേയും എല്ലാക്കാലത്തും എതിർക്കുമെന്നും ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി എം കെ, ബി ജെപിയെ പിന്തുണക്കും എന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയുകയായിരുന്നു
അദ്ദേഹം.

ഡി എം കെയും ബി ജെ പിയും ഒരിമിക്കാനാഗ്രഹിക്കുന്ന സ്ഥാപിത തൽ‌പര്യക്കാരാണ് ഈ ഊഹാപോഹങ്ങൾ പരത്തുന്നതിനു പിന്നിൽ. ഡി എം കെ എല്ലാ കാലത്തും വർഗീയതയെയും ഫാസിസത്തെയും എതിർക്കും. ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിച്ച് ഒരു രാഷ്ട്രം ഒരേയൊരു പാര്‍ട്ടി
ഒറ്റയാള്‍ ഭരണം എന്ന രീതിയിലേക്കെത്തിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. ദ ഹിന്ദു പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

അഴിമതിയിൽ മുങ്ങിയ എ ഐ എ ഡി എം കെക്ക് കേന്ദ്ര സർക്കാരിനെ ഭയമാണ്. അതിനാൽ അവർ കേന്ദ്ര സർക്കാരിന്റെ അടിമയായി മാറിയിരിക്കുന്നു. കരുണാനിധിയുടെ മരണത്തിന് ശേഷം ആശ്വസിപ്പിക്കുന്നതിനും അനുശേചനം അറിയിക്കുന്നതിനും, ബി ജെ പി
നേതാക്കൾ എത്തുന്നതിനെ അവർക്കു മുന്നിൽ ഞങ്ങൾ വതിൽ തുറന്നിട്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയല്ല. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് ഡി എം കെ നേതൃത്വം നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :