നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വകതിരിവ് ഉള്ളയാള്‍: ലളിത് മോഡി

ലളിത് മോഡി , സുഷമാ സ്വരാജ് , ഐപിഎല്‍ , നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 27 ജൂണ്‍ 2015 (11:43 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മുന്‍ ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡി രംഗത്ത്. “ നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വകതിരിവ് ഉള്ളയാളാണ്. അദ്ദേഹത്തിന് എന്റെ ഉപദേശം ആവശ്യമില്ല. ബാറ്റ് ചെയ്യുമ്പോള്‍ പന്ത് മൈതാനത്തിന് പുറത്തേക്ക് അടിക്കാന്‍ അദ്ദേഹത്തിന് കഴിയും ” മെന്നും
മോഡി ട്വീറ്റ് ചെയ്തു.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ എന്നിവര്‍
ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചെന്നതിന്റെ തെളിവുകല്‍ പുറത്ത് വരുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് ലളിത് മോഡി രംഗത്തെത്തിയത്. അതിനിടെ പ്രിയങ്ക ഗാന്ധിയുമായും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായും താന്‍ ലണ്ടനില്‍ സംസാരിച്ചു എന്ന ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ലളിത് മോഡിയെ ബ്രിട്ടണിലേക്ക് പോകാന്‍ സഹായിച്ചു എന്ന് സുഷമാ സ്വരാജ് സമ്മതിച്ചിരുന്നു. ഇതിന് ബ്രിട്ടീഷ് എംപി കെയ്സ് വാസുമായി സുഷമ സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വസുന്ധരാ രാജെക്കെതിരെ തെളിവുകള്‍ പുറത്തുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :