പ്രിയങ്ക ലളിത് മോഡിയുമായി കൂടിക്കാഴ്‌ച നടത്തിയതില്‍ തെറ്റില്ല: കോണ്‍ഗ്രസ്

സോണിയാ ഗാന്ധി , ലളിത് മോഡി , റോബര്‍ട്ട് വാദ്ര , ഐപിഎല്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 26 ജൂണ്‍ 2015 (13:35 IST)
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായും കൂടിക്കാഴ്‌ച നടത്തിയെന്ന മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയുടെ വെളിപ്പെടുത്തലിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ലളിത് മോഡിയുമായി പ്രിയങ്കയും റോബര്‍ട്ട് വാദ്രയും കൂടിക്കാഴ്ച നടത്തിയതില്‍ ഒരു തെറ്റുമില്ല. കൂടിക്കാഴ്ചയില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂരജ്വാല വ്യക്തമാക്കി.

ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ വച്ച് പ്രിയങ്കയും വധേരയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ലളിത് മോഡി ട്വിറ്ററില്‍ കുറിച്ചത്. 'ഗാന്ധി കുടുംബത്തെ ലണ്ടനിൽ വച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവർക്കൊപ്പം ഡിഎൽഎഫിന്റെ മാനേജിംഗ് ഡയറക്ടർ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നമ്പര്‍ ഉണ്ട്. അവർക്ക് എന്നെ വിളിക്കാവുന്നതേയുള്ളുവെന്നും മോഡി ട്വിറ്ററിൽ കുറിച്ചു.

ലളിത് മോഡി വിവാദത്തില്‍ സുഷമ സ്വരാജിന്റെയും വസുന്ധര രാജെയുടെയും രാജി ആവശ്യവുമായി കോണ്‍ഗ്രസ് ശക്തമായി രംഗത്തിറങ്ങിയതിനിടെയാണ് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :