യാക്കൂബ് മേമേന്‍, ലളിത് മോഡി, വ്യാപം: പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും

ലളിത് മോഡി ,  പാർലമെന്റെ , കോൺഗ്രസ് , സിപിഎം
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 31 ജൂലൈ 2015 (08:07 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡി വിഷയവും രാജ്യം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണവുമായ വ്യാപം അഴിമതി വിഷയവും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഇന്നും പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാക്കും. കോൺഗ്രസ്സും സിപിഎമ്മും ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകും. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമേനെ തൂക്കിലേറ്റിയ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംബി രാജേഷ് എംപിയും ലോക്‌സഭയിൽ നോട്ടീസ് നൽകും.

ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച സുഷുമാ സ്വരാജിന്റെ രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ സഭകള്‍ ഇന്നും ചൂടുപിടിക്കും. വ്യാപം അഴിമതികളിൽ ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യവും ശക്തമാണ്. സഭ സുഗമമായി നടത്താൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്നലെ സ്പീക്കർ സുമിത്ര മഹാജൻ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ സമവായമുണ്ടായില്ലായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ വ്യത്യസ്ഥമാകുകയയിരുന്നു. അതേസമയം, മന്ത്രിമാർ രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും വേണമെങ്കിൽ ചർച്ചയകാമെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :