രാഹുല്‍ഗാന്ധിയുടെ പദയാത്ര ഇന്ന് ആന്ധ്രാപ്രദേശില്‍

ലളിത് മോഡി , രാഹുല്‍ഗാന്ധി , ആന്ധ്രാപ്രദേശ് , പദയാത്ര ഇന്ന് ആന്ധ്രാപ്രദേശില്‍
ആന്ധ്രാപ്രദേശ്| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (09:49 IST)
ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റ് നാലാം ദിവസവും പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പദയാത്ര ആന്ധ്രാപ്രദേശില്‍ ഇന്ന് നടക്കും. ആനന്ദപൂര്‍ ജില്ലയിലെ വരള്‍ച്ച ബാധിത പ്രദേശത്തിലാണ് രാഹുല്‍ ഗാന്ധി പര്യടനം നടത്തുക.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം ഇത് ആദ്യമാണ് രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്നത്. അടുത്തിടെ കട ബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ഹരിനാഥ് റജിയുടെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മുന്‍മുഖ്യമന്ത്രി വൈഎസ് രാജ ശേഖരറെഡ്ഡിയുടെ സ്മൃതി മണ്ഡപത്തില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തും.

അതേസമയം, ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റ് നാലാം ദിവസവും പ്രക്ഷുബ്ധമാകും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരുടെ രാജിയല്ലാതെ മറ്റ് ഒരു തരത്തിലുള്ള സമവായത്തിനും തയ്യാറാകേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. തിരിച്ച് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള തീരുമാനത്തില്‍ ബിജെപിയും ഉറച്ചു നില്‍ക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :