വൃത്തിയില്‍ ഒന്നാമതായി മൈസൂർ നഗരം; വൃത്തിഹീന നഗരമായി വരാണസി

ലക്നോ, ചണ്ഡിഗഢ്, വാരണസി, ധന്‍ബാദ്
ലക്നോ| Sajith| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (11:15 IST)
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ് മൈസൂര്‍ എന്ന് ക്വാളിറ്റി കൗൺസിൽ സർവെയുടെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൈസൂര്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരമായി വരാണസി തിരഞ്ഞെടുത്തു.

തിരുച്ചിറപ്പള്ളി, ചണ്ഡിഗഢ് എന്നിവ
വൃത്തിയുള്ള നഗരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോള്‍ വൃത്തിയില്ലാത്ത നഗരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തിനു അസന്‍സോള്‍, ധന്‍ബാദ് തുടങ്ങിയവയും അര്‍ഹരായി. രാജ്യത്തെ നഗരങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട് മോദിസർക്കാർ നടപ്പാക്കിയ പദ്ധതിയായിരുന്നു സ്വച് ഭാരത്. എന്നാല്‍ പ്രധാന മന്ത്രിയുടെ തന്നെ മണ്ഡലമായ വാരണസി ഏറ്റവും വൃത്തിഹീനമായ നഗരമാണെന്ന കണ്ടെത്തൽ പദ്ധതിക്കും സർക്കാരിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

10 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളിലാണ് സര്‍വെ നടത്തിയത്. ഈ കണക്കെടുപ്പില്‍ അറുപത്തിയഞ്ചാം സ്ഥാനം മാത്രമാണ് വരാണസിക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :