അഫ്‌സല്‍ ഗുരു അനുസ്മരണ വിവാദം: എസ് എ ആര്‍ ഗീലാനി അറസ്റ്റില്‍

ന്യൂഡല്‍ഹി| JOYS JOY| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2016 (09:00 IST)
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗിലാനിയെ അറസ്റ്റു ചെയ്തു.

ഡല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന അഫ്സല്‍ ഗുരുവിന് അനുകൂലമായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിയുയര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രഫസറും പാര്‍ലമെന്റ് ആക്രമണക്കേസില്‍ കോടതി കുറ്റമുക്തനുമാക്കിയ വ്യക്തിയാണ് എസ് എ ആര്‍ ഗീലാനി.

തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

2001ല്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ ഒമ്പതു വര്‍ഷത്തെ തടവിന് ഗിലാനിയെ ശിക്ഷിച്ചിരുന്നു. എന്നാല്‍, മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ രണ്ടു വര്‍ഷത്തെ തടവിനു ശേഷം മേല്‍ക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :