എബോള; നൈജീരിയയില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ കുടുങ്ങി!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (12:25 IST)
രോഗം വ്യാപിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരേ രാജ്യത്തു നിന്ന് പുറത്തുപോകുന്നത് തടയുന്നതായി വര്‍ത്തകള്‍.
നൈജീരിയയിലെ ആശുപത്രിയില്‍ ജോലിചെയ്യുന്ന മൂന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഒരുന്ദേശീയ ചാനലിന്‍ കഴിഞ്ഞ ദിവസം നല്‍കിഒയ വീഡിയോ സന്ദേശത്തിലാണ് ഈ വിവരം പുറത്തുവന്നത്.

ഡോക്ടര്‍മാരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവച്ചിരിക്കുന്നതായും അബുജയില്‍ തുടര്‍ണമെന്ന് ആശുപത്രി അധികൃധര്‍ ഭീഷ്ണിപ്പെടുത്തിയതായും ഇവര്‍ പുറത്തുവിട്ട വീഡിയോസന്ദേശത്തില്‍ പറയുന്നു. തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഐസിയുവിന്റെ ചുമതല നിര്‍വഹിക്കുന്നവരാണ് ഈ ഡോക്ടര്‍മാരെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവരെ പിടിച്ചുവെച്ചിട്ടില്ല. അവരുടെ പാസ്‌പോര്‍ട്ടുകളും തടഞ്ഞുവെച്ചിട്ടില്ല. എന്നാല്‍ മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വിഷയത്തോട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

അതേസമയം അബൂജയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടുവരികയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അബൂജയിലെ പ്രൈമസ് ഹോസ്പിറ്റലിലാണിവര്‍ ജോലിചെയ്യുന്നത്. അബൂജയില്‍ ഇതുവരെ എബോള രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :