ഒന്നുകില്‍ കെജ്‌രിവാള്‍ അല്ലെങ്കില്‍ ഗവര്‍ണര്‍, രണ്ടിലൊന്ന് ഡല്‍ഹിയില്‍ തീരുമാനമാകും...!

ന്യൂ‍ഡൽഹി| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (16:15 IST)
ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള അധികാര വടംവലി അതിരൂക്ഷമായി. അനുമതിയില്ലാതെ കെജ്രിവാള്‍ എടുത്ത എല്ലാ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് റദ്ദാക്കി. ആക്ടിങ് ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ, ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിയമിച്ചതാണ് ഡല്‍ഹിയില്‍ അധികാരത്തര്‍ക്കത്തിന് കാരണമായത്. ശകുന്തളയെ അംഗീകരിക്കില്ലെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കെജ്രിവാള്‍ സ്ഥലം മാറ്റുകയും ചെയ്തു.

ഇത് ലഫ്റ്റനന്റ് ഗവര്‍ണറെ പ്രകോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്തി അരവിന്ദ് കേജ്‌രിവാൾ നടത്തിയ എല്ലാ നിയമനങ്ങളും ഗവര്‍ണര്‍ നജീഫ് ജങ് റദ്ദാക്കിയത്. ഉയർന്ന സ്ഥാനങ്ങളുടെ മാത്രമല്ല, ക്ലർക്കുകളും സ്റ്റെനോഗ്രാഫർമാരും അടക്കം എല്ലാവിധ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും റദ്ദാക്കുന്നതാണ് ഉത്തരവ്. ഡൽഹി സർക്കാരിന് ഇവരെ നിയമിക്കാൻ അധികാരമില്ലെന്നു വ്യക്തമാക്കിയാണ് ലഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കിയത്.

ഇതിനോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. ലഫ്റ്റന്‍റ് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തിലിടപെടാന്‍ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കേജരിവാള്‍രാഷ്ട്രപതിയെ കണ്ട് പരാതി നല്‍കിയിരുന്നു.ഡല്‍ഹി ഭരണത്തിലിടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ കടുത്ത നടപടി വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :