ഡല്‍ഹിയില്‍ മലയാളി മര്‍ദ്ദനമേറ്റ് മരിച്ചു

ഡല്‍ഹി| Last Modified ബുധന്‍, 20 മെയ് 2015 (12:33 IST)
ഡല്‍ഹിയില്‍ മലയാളി മര്‍ദ്ദനമേറ്റ് മരിച്ചു. കെണാട്ട് പ്ളേസില്‍ കൊറിയര്‍ സ്ഥാപനം നടത്തുന്ന കോട്ടയം പരിപ്പ് സ്വദേശി ബിജു വര്‍ഗ്ഗീസാണ് (44) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഓഫീസ് പൂട്ടി ഇറങ്ങാന്‍ തുടങ്ങവേയാണ് മൂന്നു പേര്‍ ചേര്‍ന്ന് ബിജുവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമികള്‍
ഓടി രക്ഷപ്പെട്ടു.

ബിജു കൊണാട്ട് പ്ളേസിലെ ശങ്കര്‍ മാര്‍ക്കറ്റില്‍ ക്യാപ്പിറ്റല്‍ എന്ന കൊറിയര്‍ സ്ഥാപനം നടത്തുകയായിരുന്നു. ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ട്ത്തിന് ശേഷം ഉച്ചയോടെ നാട്ടിലേക്ക് കൊണ്ടു പോകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :