ന്യൂഡൽഹി|
jibin|
Last Updated:
ഞായര്‍, 15 ഏപ്രില്‍ 2018 (16:30 IST)
കത്തുവയയില്‍ എട്ട് വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ ജമ്മു കശ്മീരിനു പുറത്തു നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കശ്മീരിനു പുറത്തേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസിലെ വിചാരണ അതിവേഗ കോടതിയിൽ വേണമെന്നു ശനിയാഴ്ച കശ്മീരിലെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു മുഖ്യമന്ത്രി മെഹബൂബ മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പിന്തുണച്ച് പരിപാടിയിൽ പങ്കെടുത്തത് നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് രാജിവച്ച ബി.ജെ.പി മന്ത്രി ചന്ദർ പ്രകാശ് ഗംഗ പറഞ്ഞു. ജമ്മു കശ്മീര്‍ ജമ്മു കശ്മീർ സംസ്ഥാന അദ്ധ്യക്ഷൻ സത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഹിന്ദു എക്താ മഞ്ചിന്റെ റാലിയിൽ പങ്കെടുത്തതെന്നും ചന്ദർ പ്രകാശ് കൂട്ടിച്ചേർത്തു.