കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന്‍ മരിച്ചു

കശ്മീര്‍, ഏറ്റുമുട്ടല്‍, ജവാന്‍, തീവ്രവാദികള്‍
ശ്രീനഗര്‍| vishnu| Last Updated: തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (13:09 IST)
കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനാ ജവാന്‍ മരിച്ചു. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുപ്‌വാരയിലെ പെത്താ ഗ്രാമത്തിലുള്ള കാട്ടില്‍ ഇന്നു രാവിലെ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയായിരുന്നു സംഭവം.

സുരക്ഷാ സേനയും തീവ്രവാദികളുമായുണ്ടായ പ്രാരംഭ വെടിവെപ്പിലാണ് ജവാന്‍ മരിച്ചത്. കുപ്‌വാര ജില്ലയിലെ പിത ഗ്രാമത്തിന് സമീപമുള്ള കാട്ടില്‍ തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സൈന്യം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വക്താവ് അറിയിച്ചു.


സൈന്യവും തീവ്രവാദികളും തമ്മിലുള്ള തുടര്‍ച്ചയായ വെടിവയ്പ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കായുള്ള ഒാപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈനികര്‍ വധിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :