കശ്മീരിലെ സംഘര്‍ഷാവസ്ഥ: ബാന്‍ കി മൂണ്‍ ആശങ്കയറിയിച്ചു

യുണൈറ്റഡ് നേഷന്‍സ്| jibin| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (12:07 IST)
ഇന്ത്യാ - പാക് ബന്ധം വഷളായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി പ്രശ്‌നം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അതിര്‍ത്തിയില്‍ വെടിവെപ്പും ഷെല്ലാക്രമണവും രൂക്ഷമായതിനാല്‍ ആയിരങ്ങള്‍ വീടുവിട്ട് പലായനം ചെയ്യുന്നതില്‍ ബാന്‍ കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം യു എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവെ പാക് പ്രസിഡന്റ് നവാസ് ഷെറീഫ് കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യ സഭയില്‍ അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :