ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

  കാര്‍വാര് , സൂപ്പര്‍സോണിക് , ഇന്ത്യ , ബ്രഹ്മോസ്
കാര്‍വാര്‍| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (16:18 IST)
ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത് നാവികസേനാ യുദ്ധക്കപ്പലായ ഐഎന്‍എസ് കോല്‍ക്കത്തയില്‍ നിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്. 290 കിലോമീറ്റര്‍ ദൂരപരിധി മറികടന്ന് മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചതായി പ്രതിരോധ വകുപ്പ് അറിയിച്ചു.

കര, നാവിക, വ്യോമ സേനകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ബ്രഹ്മോസിന്റെ നിര്‍മ്മാണം. ഇപ്പോള്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ മിസൈല്‍ സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ അന്തര്‍വാഹിനികളിലും ബ്രഹ്മോസ് ഉപയോഗിക്കാന്‍ അനുവാദം നല്‍കും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈല്‍ പദ്ധതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :