ഏകദിനത്തിനായി കൊച്ചി ഒരുങ്ങുന്നു

കൊച്ചി| jibin| Last Modified വെള്ളി, 6 ജൂണ്‍ 2014 (14:46 IST)
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പരയിലെ ഒരു ഏകദിന മത്സരത്തിന് കൊച്ചി വേദിയാവാന്‍ സാധ്യത. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്
പരമ്പര നടക്കുന്നത്. ഈ കാര്യത്തില്‍ കെസിഎയുടെ സൌകര്യം ആരാഞ്ഞിട്ടുണ്ട്.

അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റും ഒരു ട്വെന്റി 20ഉം അടങ്ങുന്നതാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പര. കൊച്ചിയില്‍ മത്സരം നടത്തുന്നതിന് സന്നദ്ധരാണെന്ന് കെസിഎ വ്യക്തമാക്കിയെന്നാണ് അറിയുന്നത്.

അടുത്തയാഴ്ച ഫിക്‌സ്ചര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തിയതികള്‍ തീരുമാനിച്ച ശേഷമേ വേദികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ. സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുമെന്നതിനാല്‍ ഇത് കഴിഞ്ഞുള്ള തീയതിയാകും ക്രിക്കറ്റിനായി പരിഗണിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :