ഒരിക്കലും നികത്താനാവാത്ത നഷ്‌ടം: കലൈഞ്ജര്‍ക്ക് മമ്മൂട്ടിയുടെ ആദരാഞ്ജലി

ബുധന്‍, 8 ഓഗസ്റ്റ് 2018 (10:13 IST)

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി. "ഒരിക്കലും നികത്താനാവാത്ത നഷ്ടമാണിത്. ഒരു കാലഘട്ടത്തിന്റെ അവസാനം. എഴുത്തുകാരൻ‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും അകമഴിഞ്ഞ് സ്‌നേഹിച്ച മനസ്സിന്റെ ഉടമ.
 
മണിയുടെ സിനിമയില്‍ എനിക്ക് കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ നടന്നില്ല അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്‌ടമായി തോന്നുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഖിക്കുന്നു”- മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
 
കരുണാനിധി - എം ജി ആര്‍ സൗഹൃദത്തിന്റേയും രാഷ്ട്രീയത്തിന്റേയും കഥ പറഞ്ഞ ചിത്രമാണ് 'ഇരുവർ'. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ എം ജി ആര്‍ ആയി വേഷമിട്ടത് മോഹന്‍ലാലും കരുണാനിധിയായി വേഷമിട്ടത് പ്രകാശ് രാജും ആയിരുന്നു. അവസരം ലഭിച്ചിട്ടും കരുണാനിധിയാകാൻ കഴിയാത്ത പോയ ഈ ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി കുറിപ്പിൽ പരാമർശിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഈ ഒരു തവണയെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടേ': കരുണാനിധിക്ക് സ്റ്റാലിന്റെ കത്ത്

ഡിഎംകെ അധ്യക്ഷനും പിതാവുമായ കരുണാനിധിയുടെ വിയോഗത്തില്‍ മനംനൊന്ത് എം കെ സ്റ്റാലിന്റെ ...

news

കരുണാനിധിയുടെ സംസ്കാരം മറീനയിൽ തന്നെ; ഡി‌എം‌കെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു, കൈകൂപ്പി പ്രവർത്തകർ

ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ...

news

‘ഞങ്ങൾ അമ്മയുടെ അംഗങ്ങൾ’ - യോഗത്തിൽ പാർവതിയും പത്മപ്രിയയും എടുത്ത നിലപാട്?

കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാള സിനിമ മുഴുവൻ വിവാദങ്ങളുടെ നടുക്കടലിലാണ്. നടി ...

news

സംസ്ഥാനത്ത് കനത്ത മഴ: വയനാട്ടിലും നിലമ്പൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ...

Widgets Magazine