എംഎല്‍എമാര്‍ക്ക് ശാപമോക്ഷമില്ല; കര്‍ണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരുന്നു

എം എല്‍ എ, കര്‍ണാടക, കുമാരസ്വാമി, ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസ്, MLA, Karnataka, D K Sivakumar, Kumaraswami, Congress
ബെംഗളൂരു| BIJU| Last Modified ചൊവ്വ, 22 മെയ് 2018 (08:02 IST)
ആശങ്കയൊഴിയാതെ കര്‍ണാടകയിലെ കോണ്‍ഗ്രസ്. ആദ്യനീക്കത്തില്‍ വിജയം കണ്ടെങ്കിലും മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ ഈ ആശങ്ക തുടരും. കോ‌ണ്‍ഗ്രസിന്‍റെയും ജെഡി‌എസിന്‍റെയും എം എല്‍ എമാര്‍ റിസോര്‍ട്ടുകളില്‍ തുടരുകയാണ്.

മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ബംഗളൂരുവിലെ തന്നെ രണ്ട് റിസോര്‍ട്ടുകളിലാണ് എം എല്‍ എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. വലിയ സുരക്ഷയാണ് ഈ റിസോര്‍ട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ വ്യാഴാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കും. അത് കഴിയുന്നതുവരെ എം എല്‍ എമാര്‍ റിസോര്‍ട്ടുകളില്‍ തന്നെ തങ്ങും. ബന്ധുക്കളെപ്പോലും കാണാനോ ഫോണില്‍ ബന്ധപ്പെടാനോ എം എല്‍ എമാര്‍ക്ക് കഴിയില്ല.

ആദ്യനീക്കത്തില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍‌ഗ്രസിന്‍റെയും ജെ ഡി എസിന്‍റെയും എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം ബി ജെ പി ഉപേക്ഷിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എം എല്‍ എമാരെ റിസോര്‍ട്ടുകളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. ചാഞ്ചാടി നില്‍ക്കുന്ന എം എല്‍ എമാരെ പാട്ടിലാക്കാനുള്ള ശ്രമം ബി ജെ പി തുടരുകതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :