രജനിക്ക് ഇവിടെ വന്ന് പരിശോധിക്കാം; സ്‌റ്റൈല്‍ മന്നന്റെ ആവശ്യം മുളയിലെ നുള്ളി കുമാരസ്വാമി

രജനിക്ക് ഇവിടെ വന്ന് പരിശോധിക്കാം; സ്‌റ്റൈല്‍ മന്നന്റെ ആവശ്യം മുളയിലെ നുള്ളി കുമാരസ്വാമി

hd kumaraswami , rajini , kaveri issue , karanataka , രജനീകാന്ത് , കാവേരി , കുമാരസ്വാമി , സിദ്ധരാമയ്യ
ബംഗ്ലൂരു| jibin| Last Modified തിങ്കള്‍, 21 മെയ് 2018 (11:19 IST)
പുതിയ കര്‍ണാടക സർക്കാർ കാവേരി തർക്കത്തിൽ പരിഹാരമുണ്ടാക്കണമെന്ന നടൻ രജനീകാന്തിന്റെ ആ‍വശ്യത്തിന് മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

കർണാടകയിൽ ആവശ്യത്തിനു വെള്ളമുണ്ടെങ്കിൽ മാത്രമേ തമിഴ്നാടിന് കൊടുക്കാനാവൂ. ഇവിടുത്തെ
അണക്കെട്ടുകളില്‍ വെളളമുണ്ടോ എന്ന് രജനീകാന്ത് ആദ്യം പരിശോധിക്കണം. അതിനായി അദ്ദേഹത്തെ താന്‍ ക്ഷണിക്കുന്നു. കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കി വേണം നിലപാടുകള്‍ സ്വീകരിക്കാനെന്നും കുമാരസ്വാമി പറഞ്ഞു.

രജനീകാന്തിന് കര്‍ണാടകത്തിലെ അണക്കെട്ടുകളിലെ അവസ്ഥ നേരിട്ടു പരിശോധിക്കം. അദ്ദേഹം ഈ നാട്ടിലെ
കർഷകരുടെ നിലപാട് അറിയട്ടെ. എന്നിട്ടും വെള്ളം വേണമെന്നു തന്നെയാണു നിലപാടെങ്കിൽ നമുക്കു ചർച്ച ചെയ്യാം. കാവേരി വിഷയത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ നിലപാടു തന്നെയാണു തനിക്കെന്നും കുമാരസ്വാമി വ്യക്തമാക്കി.

കർണാടകയിൽ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കാവേരി തർക്കത്തിൽ പരിഹാരമുണ്ടാക്കണമെന്നാണ് ഞായറാഴ്‌ച രാജാനീകാന്ത് ആവശ്യപ്പെട്ടത്. തമിഴ്നാടിനു വെള്ളം വിട്ടുനൽകുന്ന കാര്യത്തിൽ കുമാരസ്വാമി തീരുമാനമെടുക്കണം. കാവേരി ജലവിനയോഗ ബോർഡ് രൂപീകരിക്കാൻ കർണാടക സർക്കാർ സന്നദ്ധ​മാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :